Opening Hours 24/7. 7 days a week



അപൂർവമായി ചെയ്യുന്ന ഹൃദയം തുറക്കാതെയുള്ള നൂതന വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. കണ്ണൂർ സ്വദേശിയായ 57 വയസുകാരനാണ് ശസ്ത്രക്രിയക്ക് വിധേയനായത്. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കികൊണ്ടാണ് നൂതന ചികിത്സാ രീതിയായ ടാവി (TAVI)യിലൂടെ ഹൃദയ വാൽവ് മാറ്റിവെച്ചത്. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന മഹാധമനിയിലെ വാൽവിന് തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തരമായ ചികിത്സാ രീതിയായ (TAVI)യിലൂടെ ഹൃദയ വാൽവ് മാറ്റിവെക്കണം എന്ന് ഡോക്ടർ അറിയിക്കുന്നത്.ട്രാൻസ്കതീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ (TAVI) അഥവാ ട്രാൻസ്കതീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്‌മെന്റ് (TAVR) എന്ന സാങ്കേതിക ശസ്ത്രക്രിയ, രോഗികളിൽ ഹൃദയത്തിലെ വാൽവ് ചുരുങ്ങിപോകുന്ന അവസ്ഥയിൽ ഹൃദയം തുറക്കാതെതന്നെ പകരമായി തുടയിലെ ധമനിയിലൂടെ കത്തീറ്റർ കടത്തിവിട്ട് പഴയ വാൽവിന് പകരമായി പുതിയ വാൽവ് പിടിപ്പിക്കുന്ന ശസ്ത്രക്രിയയാണ്.

നെഞ്ചിൽ വലിയ മുറിവുണ്ടാക്കാതെ, രക്തനഷ്ടം വളരെ കുറഞ്ഞ ഈ ചികിത്സാ രീതിയിലൂടെ രോഗിക്ക് ചുരുങ്ങിയ ആശുപത്രി വാസത്തിലൂടെ തന്നെ വേഗത്തിൽ ഫലപ്രാപ്തി ലഭിക്കാൻ സാധിക്കുമെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോ രവീന്ദ്രൻ പി (സീനിയർ കൺസൽട്ടൻറ് & HOD -ഇന്റെർവെൻഷനൽ കാർഡിയോളജി)പത്രസമ്മേളനത്തിൽ അറിയിച്ചു.ഇതുപോലെയുള്ള ഹൃദയം തുറന്നും,തുറക്കാതെയുമുള്ള ശസ്ത്രക്രിയകൾ ചെയ്യാൻ ശ്രീചന്ദ് ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം സജ്ജമാണെന്ന് ഡോക്ടർ അറിയിച്ചു. ഡോ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിൽ ഡോ സുൻദീപ് കെ ബി (സീനിയർ കൺസൽട്ടൻറ് – ഇന്റെർവെൻഷനൽ കാർഡിയോളജി ) ,ഡോ കൃഷ്ണകുമാർ പി എൻ (സീനിയർ കൺസൽട്ടൻറ് & HOD – കാർഡിയോതൊറാസിക് സർജറി & വാസ്‌ക്യൂലർ സർജറി ) , ഡോ മുഹമ്മദ് അബ്ദുൽ നാസർ ഇ കെ (സീനിയർ കൺസൽട്ടൻറ് & HOD – അനസ്‌തേഷ്യ & പെയ്ൻ സ്പെഷ്യലിസ്റ്) എന്നിവർ ഭാഗമായിരുന്നു.

Search Something