Opening Hours 24/7. 7 days a week



വാഹന അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു മസ്തിഷ്ക മരണം സംഭവിച്ച കണ്ണൂർ പരിയാരം സ്വദേശി ജോമോൻ ജോസഫിലൂടെ(24 ) നാലുപേർ ഇനി ജീവിക്കും. തളിപ്പറമ്പിൽ വെച്ച് ജോമോനും സുഹൃത്തും സഞ്ചരിച്ച കാറിന് അപകടം സംഭവിക്കുകയും ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കണ്ണൂർ ശ്രീചന്ദ്‌ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ജോമോനെ ഇന്നലെ രാത്രിയോട് കൂടി മസ്തിഷ്കമരണം സ്ഥിതീകരിച്ചതിനെ തുടർന്ന് ശ്രീചന്ദ്‌ ആശുപത്രി അധികൃതർ അവയവ ദാനത്തിനുള്ള സാധ്യത ജോമോന്റെ ബന്ധുക്കളെ അറിയിക്കുക ആയിരുന്നു.

മരണശേഷവും നാല് പേരിലൂടെ ജീവിക്കുന്നതിന്റെ നന്മ തിരിച്ചറിഞ്ഞാണ് ജോമോന്റെ പിതാവ് ആന്റണിയും,മാതാവ് ജോയ്‌സി ആന്റണിയും ബന്ധുക്കളും അവയവദാനത്തിന് സമ്മതം അറിയിച്ചത്.ഇതേത്തുടർന്ന് ആശുപത്രി അധികൃതർ മൃതസഞ്ജീവനിയിൽ ബന്ധപ്പെടുകയും ,എത്രയും വേഗം നടപടികൾ സ്വീകരിക്കുകയുമായിരുന്നു.മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയക്ക് ഒടുവിൽ കരള്‍,രണ്ട് വൃക്കകള്‍, ഹൃദയം രണ്ട് കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തത്.

Search Something