Opening Hours 24/7. 7 days a week



അപൂർവ്വ ഹൃദയ ശസ്ത്രക്രിയയിലൂടെ 54 കാരന് പുതുജീവൻ. അയോർട്ടിക് അനൂറിസത്തോടൊപ്പം ഹൃദയ വാൽവിൽ തകരാർ കൂടെ ഉണ്ടായിരുന്ന 54 കാരന് സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ (ബെൻറ്റാൽ പ്രൊസീജർ) ജീവൻ തിരികെ നൽകി കണ്ണൂർ ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ. ഡോ.കൃഷ്ണകുമാർ (സീനിയർ കൺസൾറ്റൻറ് & HOD – കാർഡിയോതൊറാസിക് ആൻഡ് വാസ്ക്കുലാർ സർജറി )യുടെ നേതൃത്വത്തിൽ, ഡോ.രവീന്ദ്രൻ.പി (സീനിയർ കൺസൾറ്റൻറ് & HOD – ഇന്റെർവെൻഷനൽ കാർഡിയോളജി ), ഡോ. സുന്ദീപ് കെ.ബി (സീനിയർ കൺസൾറ്റൻറ് – ഇന്റെർവെൻഷനൽ കാർഡിയോളജി ) എന്നിവർ അടങ്ങുന്ന സംഘം നടത്തിയ അയോർട്ടയും, ഹൃദയവാൽവും മാറ്റി വച്ച് കൊണ്ടുള്ള ശാസ്‌ത്രക്രിയയിലൂടെയാണ് രോഗിയ്ക്ക് പുതു ജീവൻ ലഭിച്ചത്.

ശസ്ത്രക്രിയയെത്തുടർന്ന് രോഗി സുഖം പ്രാപിക്കുകയും 5 ദിവസത്തിന് ശേഷം ഹോസ്‌പിറ്റലിൽ വിടുകയും ചെയ്തു. സങ്കീർണ്ണമായ ഹൃദയ ശസ്‌ത്രക്രിയകൾ ഉൾപ്പെടെയുള്ള ഏത് തരം ഹൃദയ ശസ്‌ത്രക്രിയകളും തീർത്തും സുരക്ഷിതവും, ഫലപ്രദവുമായി ചെയ്യാൻ ശ്രീചന്ദ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കാർഡിയോ വാസ്കുലാർ ആൻഡ്‌ തൊറാസിക് സർജറി സജ്ജമാണെന്ന് കാർഡിയോതൊറാസിക് ആൻഡ് വാസ്ക്കുലാർ സർജറി മേധാവി ഡോ കൃഷ്ണകുമാർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .

Search Something