Opening Hours 24/7. 7 days a week
ലോക ഹൃദയദിനത്തോടനുബന്ധിച്ച് ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റൽ സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു . ഹൃദ്രോഗങ്ങളും ഹൃദയാഘാത മരണങ്ങളും കൂടുന്ന സാഹചര്യത്തിൽ പൊതു ജനങ്ങളുടെ ഹൃദയാരോഗ്യം ഉറപ്പ് വരുത്തുക എന്നതായിരുന്നു ശ്രീചന്ദ് സൗജന്യ ഹൃദയ പരിശോധന ക്യാമ്പിന്റെ ലക്ഷ്യം.
ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റൽ സി.ഇ.ഒ ശ്രീ. നിരൂപ് മുണ്ടയാടൻ, ഡോ. രവീന്ദ്രൻ. പി (സീനിയർ കൺസൾട്ടന്റ് & എച്ച്.ഒ.ഡി ഇന്റർവെൻഷണൽ കാർഡിയോളജി), ഡോ.സുന്ദീപ് കെ.ബി (സീനിയർ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജി), ഡോ. കൃഷ്‌ണകുമാർ പി.എൻ (സീനിയർ കൺസൾട്ടന്റ് & എച്ച്.ഒ.ഡി കാർഡിയോതൊറാസിക് സർജറി), ഡോ. റയാൻ ജോബ് ( കൺസൾട്ടന്റ് കാർഡിയാക് അനസ്‌തേഷ്യ & ക്രിറ്റിക്കൽ കെയർ) എന്നിവർ സംസാരിച്ചു