Opening Hours 24/7. 7 days a week



ലോക പക്ഷാഘാത ദിനത്തിൽ( World Stroke Day ) ആരോഗ്യ ബോധവൽകരണ പരിശീലന പരിപാടി സംഘടിപ്പിച്ചു

ഒക്ടോബർ 29 ലോക പക്ഷാഘാത ദിനത്തോടനുബന്ധിച്ച് കണ്ണൂർ ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലും, ബ്രണ്ണൻ കോളേജും സംയുക്തമായി ആരോഗ്യ ബോധവൽകരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഡോ. അരുൺ. കെ( കൺസൾട്ടന്റ് സ്ട്രോക്ക് & ഇന്റർവെൻഷണൽ ന്യൂറോളജി), ഡോ.ഗൗതം ചന്ദ്ര (കൺസൾട്ടന്റ് എമർജൻസി മെഡിസിൻ) എന്നിവർ പരിപാടിയ്ക്ക് നേതൃത്വം വഹിച്ചു.

ഒക്ടോബർ 29ന് രാവിലെ 10 മണിക്ക് ബ്രണ്ണൻ കോളേജ് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ബോധവൽകരണ പരിശീലന പരിപാടി നടന്നത്. സ്ട്രോക്ക് അവബോധം എന്ന വിഷയത്തിൽ ഡോ. അരുണും, ട്രോമ അവബോധം, ബേസിക് ലൈഫ് സപ്പോർട്ട് എന്ന വിഷയത്തിൽ ഡോ.ഗൗതം ചന്ദ്രയും സംസാരിച്ചു

Search Something